കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Advertisement

കൊട്ടാരക്കര: സദാനന്ദപുരത്ത് എംസി റോഡില്‍ കക്കാട് ജംഗ്ഷനില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കൊല്ലം പട്ടത്താനം മുരളി നിവാസില്‍ ടി.സുജനന്‍ (61) ആണ് മരിച്ചത്.
ബുധനാഴ്ച് വൈകിട്ട് 3.45 നാണ് അപകടം ഉണ്ടായത്. വാളകത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ച് വീണ സുജനന്റ തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റു. വലത് കാല്‍ അറ്റുപോകുകയും ഇടതുകാലിന്റെ തുട
യെല്ല്, വാരിയെല്ല് എന്നിവ ഒടിയുകയും ചെയ്തു. ഉടന്‍ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കൊട്ടാരക്കര, കൊല്ലം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാത്രി 10.30ന് മരണപ്പെടുകയായിരുന്നു. പോളയത്തോട് ശ്മശാനത്തില്‍ സംസ്‌ക്കാരം നടത്തി. ഭാര്യ: മഹിളാ മണി.

Advertisement