കരുനാഗപ്പള്ളി. നിയോജകമണ്ഡലത്തിലെ ലാലാജി ജംഗ്ഷന് സമീപമുള്ള ഓൾഡ് എൻഎച്ച് കന്നേറ്റി പൊതുമരാമത്ത് റോഡ് സർക്കാരിൽ നിന്നും അനുവദിച്ച 125 ലക്ഷം രൂപ വിനിയോഗിച്ച് ബി എം ആൻഡ് ബി സി നിലവാരത്തിൽ നവീകരണ പ്രവർത്തികൾ പൂർത്തീകരിച്ചു. റോഡിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ബോട്ട് ജെട്ടി അങ്കണത്തിൽ വച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു. സി ആർ മഹേഷ് എംഎൽഎ അധ്യക്ഷത വഹിക്കും, മുൻസിപ്പൽ ചെയർമാൻ പടിപ്പുര ലത്തീഫ് സ്ഥിരം സമിതി അധ്യക്ഷന്മാർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും