ചിത്തിര ഫെസ്റ്റിനു തുടക്കമായി

Advertisement

മൈനാഗപ്പള്ളി: മൈനാഗപ്പള്ളി ചിത്തിര വിലാസം യുപി സ്കൂളിന്റെ വാർഷികാഘോഷം ചിത്തിര ഫെസ്റ്റ് 2025 നു തുടക്കമായി.. ഫെസ്റ്റ് ന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരി ബോധവൽക്കരണ ക്ലാസ് ശാസ്താംകോട്ട പോലീസ് ഇൻസ്പെക്ടർ കെ എച്ച് ഷാനവാസ് ഉദ്ഘാടനം ചെയ്തു.. പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും സൈക്കോളജിസ്റ്റുമായ ഡോക്ടർ ഷിനുദാസ് ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.. പി ടി എ പ്രസിഡണ്ട് അർഷാദ് മന്നാനി അധ്യക്ഷത വഹിച്ച യോഗത്തിൽ ജയലക്ഷ്‌മി, കല്ലട ഗിരീഷ്, സൈജു, ഉണ്ണി ഇലവിനാൽ, പ്രീത ദേവി അപർണ സുഗതൻ രമ്യ കൃഷ്ണ, രമ്യകൃഷ്ണൻ എന്നിവർ സംസാരിച്ചു

തുടർന്ന് നടന്ന ചിത്രകലാ ശില്പശാല മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അൻസാർ ഷാഫി ഉദ്ഘാടനം ചെയ്തു ചിത്രകല അധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ കാർത്തിക കറ്റാനം ശില്പശാല നയിച്ചു. പിടിഎ പ്രസിഡണ്ട് അർഷാദ് മന്നാനി അധ്യക്ഷത വഹിച്ച യോഗത്തിൽ എം ആർ സുനീഷ്, അനന്തകൃഷ്ണൻ, ശ്രീലക്ഷ്മി, ഷബാന ആര്യ അശോക്,ചിത്ര, വിനോദ് എന്നിവർ സംസാരിച്ചു ഉച്ചയ്ക്കുശേഷം നടന്ന ഫുഡ് ഫെസ്റ്റ് ചവറ നൂൺ മീൽ ഓഫീസർ ഗോപകുമാർ കെ ഉദ്ഘാടനം ചെയ്തു.. പി ടി എ പ്രസിഡന്റ്‌ അർഷാദ് മാന്നാനി അധ്യക്ഷത വഹിച്ച യോഗത്തിൽ മുഹമ്മദ് സജാദ് , ജീജചന്ദ്ര, രശ്മി രവി, ആരതി, വിജയലക്ഷ്മി, റുബി,പാർവതി, ഷഹിന എന്നിവർ സംസാരിച്ചു പ്രശസ്ത മിമിക്രി കലാകാരൻ അനന്തൻ മൈനാഗപ്പള്ളിയുടെ വൺമാൻ ഷോയോട് കൂടി ചിത്തിര ഫെസ്റ്റ് ന്റെ ഒന്നാം ദിന പരിപാടികൾ അവസാനിച്ചു..

Advertisement