കൊട്ടാരക്കരയിൽ 9 കോടി രൂപയുടെ റോഡ് വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. – കൊടിക്കുന്നിൽ സുരേഷ് എംപി

Advertisement

കൊട്ടാരക്കര.മേഖലയില്‍ ഒമ്പത് കോടി രൂപയുടെ ഗ്രാമീണ റോഡ് വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

പരുത്തിയറ – പുല്ലാഞ്ഞിക്കാട് കൊന്നത്തമുക്ക് റോഡിന്റെ 4.8 കിലോമീറ്റർ ദൂരവും പുത്തൻവിള മരുത്തിക്കോട് – മാരൂർ പറവിള റോഡിന്റെ 3.1 കിലോമീറ്റർ ദൂരവും കോട്ടക്കുന്ന് – നെടുമ്പായിക്കുളം റോഡിന്റെ 4.4 കിലോമീറ്റർ ദൂരവും ആണ് 9 കോടി രൂപ ചിലവിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്ന റോഡുകൾ.

പി എം ജി എസ് വൈ നാലാം ബാച്ചിൽ മണ്ഡലത്തിലെ കൂടുതൽ റോഡുകൾ പദ്ധതി പ്രകാരം നവീകരിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here