പടിഞ്ഞാറേകല്ലട.ഉള്ളുരുപ്പ് പ്രിയദർശിനി ഗ്രന്ഥശാല & വായനശാലയുടെയും തിരുവല്ല ഐ മൈക്രോസ് സർജറി കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വിഷൻ 2025 ഭാഗമായി 21/02/2025 വെള്ളിയാഴ്ച,ഇന്ന് പകൽ 10.30 മണി മുതൽ ഉച്ചക്ക് 3.30 മണിവരെ പ്രിയദർശിനി ഗ്രന്ഥശാലയിൽ വച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ സാധാരണ തിമിര ശസ്ത്രക്രിയയ്ക്ക് തിരഞ്ഞെടുക്കുന്നതിന് ഹെൽത്ത് കാർഡിന്റെ സഹായത്താൽ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നതാണ്.ശാസ്ത്രക്രിയ വേദന രഹിത ആയതിനാൽ ആശുപത്രിയിൽ കിടക്കേണ്ടി വരുന്നില്ല. ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ കണ്ണട ആവശ്യമായി വരുന്നവർക്ക് ക്യാമ്പ് ദിവസം തന്നെ കുറഞ്ഞ നിരക്കിൽ കണ്ണട ലഭിക്കുന്നതാണ്.
അഡ്വാൻസ് നൽകി കണ്ണട ബുക്ക് ചെയ്യാവുന്നതും ആണ് ശസ്ത്രക്രിയ വേണ്ടി വരുന്നവരെ ഹോസ്പിറ്റൽ വാഹനത്തിൽ കൊണ്ടുപോയി ശസ്ത്രക്രിയ കഴിഞ്ഞ് അന്നേ ദിവസം തന്നെ തിരികെ വീട്ടിൽ കൊണ്ടുവന്നാക്കുന്നതാണ്.തിമിര ശസ്ത്രക്രിയ വേണ്ടി വരുന്നവർക്ക് ഇൻഷുറൻസ് ആനുകൂല്യത്തിനായി ഇൻഷുറൻസ് കാർഡ് കൊണ്ടുവരേണ്ടതാണ് എന്ന് പ്രസിഡൻ്റ് അറിയിച്ചു.
ഫോൺ’ 9605247148