കൊല്ലം: പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ രണ്ടുപേര്‍ക്ക് പരിക്ക്. അഞ്ചല്‍ കോട്ടുക്കല്‍ വയല വിവിഎംജിഎച്ച്എസ് സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥികളും കോട്ടുക്കല്‍ വൈഷ്ണവത്തില്‍ എസ്.വൈശാഖ് (16), കോട്ടുക്കല്‍ ലീലാ ഭവനില്‍ എസ്.എ.അഭിനന്ദ് (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ സ്‌കൂളിനു മുന്നില്‍ ആയിരുന്നു സംഭവം. മോഡല്‍ പരീക്ഷയ്ക്കായി എത്തിയ വിദ്യാര്‍ത്ഥികളെ ബസ് ഇറങ്ങുന്നതിനിടെ ഇവിടെ കാത്തു നിന്ന പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ആദ്യം ബസില്‍ നിന്നിറങ്ങിയ അഭിനന്ദിനെയും വൈശാഖിനെയും മര്‍ദ്ദിക്കുന്നത് കണ്ട് ബസിന്റെ ഡോര്‍ അടച്ചതിനാല്‍ ബസിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടു. കല്ലും മറ്റും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. സമീപത്തുണ്ടായിരുന്നവര്‍ ഏറെ പണിപ്പെട്ടാണ് ഇവരെ പിടിച്ചുമാറ്റിയത്.
പ്ലസ് വണ്‍ വിദ്യാര്‍ഥികളും പ്ലസ് ടു വിദ്യാര്‍ത്ഥികളും ചേരിതിരിഞ്ഞ് ഏറെ നാളുകളായി തര്‍ക്കം നിലനിന്നു വരികയായിരുന്നു. ഇടയ്ക്ക് വച്ച് സംഘര്‍ഷം കയ്യേറ്റത്തിലേക്ക് എത്തിയതോടെ പോലീസില്‍ പരാതി നല്‍കുകയും സ്റ്റേഷനില്‍ വെച്ച് അത് ഒത്തു തീര്‍പ്പാവുകയും ചെയ്തിരുന്നതായ് വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിനെ ചൊല്ലി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റവും അസഭ്യം വിളിയും ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്നലെ സംഘര്‍ഷം ഉണ്ടായത്. മര്‍ദ്ദനത്തിനിരയായ ഇരുവരും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. അഭിനന്ദിന് തലയ്ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ ഒന്‍പത് പേര്‍ക്കെതിരെ കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കി.