കുളത്തൂപ്പുഴ: മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ ആളെ സ്ഥാപന ഉടമ പിന്തുടര്‍ന്ന് പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. ടൗണിലെ നളന്ദ ഫൈനാന്‍സിലാണ് വെഞ്ഞാറമൂട് സിദ്ധീഖ് മനസിലില്‍ അജ്മല്‍ഷാ (23) ആണ് 21 ഗ്രാം തൂക്കം വരുന്ന മാല പണയം വെച്ച് ഒരു ലക്ഷം രൂപ വാങ്ങിയത്. ഹാള്‍ മാര്‍ക്ക് അടയാളം ഉള്ളതിനാല്‍ സ്ഥാപന ഉടമയ്ക്ക് സംശയം തോന്നിയില്ല. ആധാര്‍ കാര്‍ഡില്‍ അഡ്രെസ്സ് വെഞ്ഞാറമൂടായത് ചോദിച്ചപ്പോള്‍ നിലവില്‍ കുളത്തൂപ്പുഴയില്‍ വാടകയ്ക്ക് താമസിക്കുക ആണെന്ന് പറയുകയായിരുന്നു. തുകയും വാങ്ങി അജ്മല്‍ ഷാ പോയ ശേഷം സ്ഥാപന ഉടമ മാല ഉരച്ചു നോക്കിയപ്പോഴാണ് മുക്കുപണ്ടം ആണെന്ന് മനസിലായത്. തുടര്‍ന്ന് ഉടമ നാട്ടുകാരുടെ സഹായത്തോടെ കുളത്തൂപ്പുഴ ടൗണില്‍ വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് കുളത്തൂപ്പുഴ പോലീസിന് കൈമാറി. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.