കരുനാഗപ്പള്ളി . സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി ഏരിയ സംഘാടകസമിതിയുടെ നേതൃത്വത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു. ദേശീയപാതയിൽ പുള്ളിമാൻ ജംഗ്ഷനിൽ നിന്നും കരുനാഗപ്പള്ളി ടൗണിലേക്കാണ് പരിപാടി സംഘടിപ്പിച്ചത്. പതാകയെന്തി ബുള്ളറ്റുകളിൽ സഞ്ചരിച്ച പ്രവർത്തകർക്ക് പിന്നാലെ സമ്മേളന സന്ദേശം ആലേഖനം ചെയ്ത ടി ഷർട്ടുകൾ ധരിച്ച പ്രവർത്തകർ വാക്ക തോണിൽ അണിനിരന്നു. പരിപാടി ജില്ലാ കമ്മിറ്റി അംഗം ടി മനോഹരൻ ഉദ്ഘാടനം ചെയ്തു. പി ബി സത്യദേവൻ അധ്യക്ഷനായി. ലോക്കൽ കമ്മറ്റി സെക്രട്ടറിമാരായ പി ഉണ്ണി, ടി എൻ വിജയകൃഷ്ണൻ, പ്രവീൺ മനക്കൽ, ജെ ഹരിലാൽ, ബി കൃഷ്ണകുമാർ, പ്രേംകുമാർ, പി ജെ കുഞ്ഞിചന്തു,വേണു, സി രാധാമണി, പി ആർ വസന്തൻ, എ അനിരുദ്ധൻ, ബി സജീവൻ, ടി രാജീവ്, ക്ലാപ്പന സുരേഷ്, വസന്ത രമേശ്, ബി പത്മകുമാരി, ബി കെ ഹാഷിം, അബാദ് ഫാഷ, വി ദിവാകരൻ, മഹേശ്വർ തുടങ്ങിയവർ നേതൃത്വം നൽകി