സൗദി അറേബ്യയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ഷിബു ജോയിയുടെ സംസ്ക്കാരം ശനിയാഴ്ച

Advertisement

ശാസ്താംകോട്ട:സൗദി അറേബ്യയിലെ ദമാമിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു കുന്നത്തൂർ കരിന്തോട്ടുവ സ്വദേശിയായ യുവാവിൻ്റെ മൃതദേഹം നാളെ (ശനി) സംസ്ക്കരിക്കും.ചീക്കൽകടവ് പാലത്തിനു സമീപം ഷിബു ഭവനിൽ ജോയിയുടെയും അന്നമ്മയുടെയും മകൻ ഷിബു ജോയി (46) ആണ് മരിച്ചത്.മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചു.ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ശനിയാഴ്ച രാവിലെ 9ന് വിലാപയാത്രയായി കരിന്തോട്ടുവയിലെ വീട്ടിൽ എത്തിക്കും.പൊതുദർശനത്തിന് ശേഷം 3ന് തുരുത്തിക്കര മാർത്തോമ പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കും
വർഷങ്ങളായി ദമാമിലെ കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു.കഴിഞ്ഞ ദിവസം ജോലിക്കിടെ കുഴഞ്ഞു വീണ ഷിബുവിനെ ഉടൻ തന്നെ ദമാമിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കെ.എസ്.യു മുൻ താലൂക്ക് പ്രസിഡന്റായിരുന്ന ഷിബു ജോയ് പ്രവാസി കോൺഗ്രസ് സംഘടനകളിലെ സജീവ സാന്നിദ്ധ്യവും സോഷ്യൽ മീഡിയ പോരാളിയുമായിരുന്നു.സോണിയ ഭാര്യയും ഇമ്മാനുവേൽ,സോന എന്നിവർ മക്കളുമാണ്. ശാസ്താംകോട്ട താലൂക്ക് ഓഫീസ് ജീവനക്കാരി ഷീബ,ഷീജ എന്നിവർ സഹോദരിമാരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here