ശാസ്താംകോട്ട. കെഎസ്എം ഡിബി കോളജിലെ വജ്രജൂബിലിയുടെ ഭാഗമായി സ്ഥാപകന്‍ കുമ്പളത്തു ശങ്കുപ്പിള്ളയുടെ പ്രതിമ അനാഛാദനം ചെയ്തു
വിദ്യാഭ്യാസമാണ് അടുത്ത തലമുറയിലേക്ക് കടന്നു പോകുന്ന സംഭാവന എന്ന നിലക്ക് കുമ്പളത്തിൻ്റെ സംഭാവനക്ക് പ്രത്യേകതയുണ്ട് എന്ന് അനാഛാദനം നിര്‍വഹിച്ച ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ക്ഷേത്രപ്രവേശത്തിനു മുന്നേ അതേപ്പറ്റി ചിന്തിച്ച ആൾ ചട്ടമ്പിസ്വാമിയുടെ പിൻഗാമി അദ്ദേഹം സ്വന്തം ഉല്‍സാഹത്തില്‍
കേരളത്തിലെ എറ്റവും മനോഹരമായ സ്ഥലത്തു സ്ഥാപിച്ച കോളജ് ആണ് ഡിബി കൊളജ് എന്നും അദ്ദേഹം പറഞ്ഞു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി, എംഎല്‍എ മാരായ പി സി വിഷ്ണുനാഥ്, സി ആര്‍ മഹേഷ്, ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് പികെ ഗോപന്‍, ദേവസ്വം ബോര്‍ഡ് അംഗം അഡ്വ.എ അജികുമാര്‍,

മുന്‍ എംപി കെ സോമപ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ഗീത, പഞ്ചായത്ത് അംഗം എം രജനി,മുന്‍പ്രിന്‍സിപ്പല്‍ ഡോ.ബി ജനാര്‍ദ്ദനന്‍പിള്ള, പിടിഎ വൈസ് പ്രസിഡറ് വൈ ഷാജഹാന്‍,പിടിഎ സെക്രട്ടറി ഡോ.എസ്.ജയന്തി,പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് കെ.വി രാമാനുജന്‍തമ്പി, സംഘാടക സമിതി വൈസ്ആ ചെയര്പേഴ്സണ്‍ ആര്‍.ശ്രീജ, സഞ്ജു ജെ തരകന്‍,പ്രിന്സിപ്പല്‍ പ്രഫ.ഡോ.കെ.സിപ്രകാശ്, സംഘാടക സമിതി ജന.കണ്‍വീനര്‍ ആര്‍ അരുണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പ്രതിഭാസംഗമവും നടന്നു.