കൊട്ടാരക്കര: വീട്ടില്‍ നട്ടുവളര്‍ത്തിയ ആറ് കഞ്ചാവ് ചെടികളുമായി യുവാവ് കൊട്ടാരക്കര റേഞ്ച് എക്‌സൈസിന്റെ പിടിയിലായി. മൈലം കുറ്റിവിള വീട്ടില്‍ മോനി. ബി (26) ആണ് അറസ്റ്റിലായത്. കഞ്ചാവ് ഉപഭോക്താവായ മോനി മുന്‍പ് ഉപയോഗിച്ചിരുന്ന കഞ്ചാവിന്റെ കുരു വീട്ടിലെ ചെടിചെട്ടിയില്‍ പാകി നട്ടു വളര്‍ത്തുകയായിരുന്നു. രണ്ടു മാസം പ്രായവും 18- മുതല്‍ 10 വരെ സെന്റിമീറ്റര്‍ വളര്‍ച്ചയും എത്തിയ കഞ്ചാവ് ചെടികളാണ് പിടികൂടിയത്.
സ്വന്തം ഉപയോഗത്തിനായാണ് ഇവ നട്ടു വളര്‍ത്തിയതെന്ന് വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന പ്രതി സമ്മതിച്ചിട്ടുണ്ട്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ബാബു പ്രസാദ്. കെ, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡുമാരായ പ്രശാന്ത്. പി, സുജിത് കുമാര്‍. പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജ്യോതി, മനീഷ്, സിബിന്‍, അജിത്, ഡബ്ല്യൂസിഒ സൗമ്യ, മുബീന്‍ എന്നിവരാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.
