അഞ്ചല്‍: പഴയ വീട് പൊളിച്ചുനീക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീണ് യുവാവ് മരിച്ചു. അലയമണ്‍ പഞ്ചായത്തിലെ കരുകോണ്‍ വലിയവയലില്‍ ഇലത്തണ്ടില്‍ വീട്ടില്‍ പരേതനായ മണിയൻ -ശാന്തമ്മ ദമ്പതികളുടെ മകൻ ഉണ്ണികൃഷ്ണൻ (34) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വെെകിട്ട് ആറോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പഴയ വീട് പൊളിക്കുന്നതിനായി എത്തിയവരെ സഹായിക്കാൻ എത്തിയതായിരുന്നു ഉണ്ണികൃഷ്ണൻ. ഒരു വശത്ത് ഭിത്തി പൊളിച്ചിടുകയും മറുവശത്ത് ഇയാൾ ഇത് നീക്കം ചെയ്തും വരികയായിരുന്നു. ഇതിനിടെ ഭിത്തി മുഴുവനായി ഇടിഞ്ഞു വീഴുകയായിരുന്നു.