കൊല്ലം.കുണ്ടറയിൽ ട്രെയിൻ അട്ടിമറി ശ്രമം : പ്രതികൾ എന്ന് സംശയിക്കുന്നവരുടെ സിസി ടി വി ദൃശ്യം പുറത്ത്
രണ്ട് യുവാക്കളെ തേടി പോലീസ്. രാത്രി രണ്ട് മണിയോടെ സംശയാസ്പദ രീതിയിൽ ഇവരെ കാണുക ആയിരുന്നു. യുവാക്കൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു. പാളത്തിന് കുറുകെ പോസ്റ്റ് വച്ചത് കണ്ടത് രാത്രി 3 മണിയ്ക്ക്. എഴുകോൺ പോലീസ് എത്തി പോസ്റ്റ് മാറ്റുകയായിരുന്നു. അട്ടിമറി സാധ്യത അടക്കം അന്വേഷണ പരിധിയിൽ. പുനലൂർ റെയിൽ വേ പോലീസ് അന്വേഷണം ആരംഭിച്ചു. പാലരുവി ട്രെയിൻ കടന്നു പോകുന്നതിന് മുൻപാണ് സംഭവം.