കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകര്‍ക്കായി എസ്എന്‍ വിമന്‍സ് കോളേജില്‍ ജില്ലാതല മെഗാ തൊഴില്‍മേള ‘കണക്ട് 2കെ25’സംഘടിപ്പിച്ചു. വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒരുക്കിയ മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി കെ സയൂജ പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍ വിമല്‍ ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ അനില്‍ എസ് കല്ലേലിഭാഗം, എസ് എന്‍ വിമന്‍സ് കോളേജ് പ്രിന്‍സിപ്പള്‍ ഡോ. എസ് ജിഷ, എന്‍ എസ് എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. ഡി ദേവിപ്രിയ തുടങ്ങിയവര്‍ സംസാരിച്ചു.
55 കമ്പനികളില്‍ വിവിധ മേഖലകളിലായി ജോലി സാധ്യത ലഭ്യമാക്കിയ തൊഴില്‍ മേളയില്‍ കുടുംബശ്രീ ഡിഡിയുജികെവൈ പദ്ധതിയുടെ സൗജന്യ പരിശീലന തൊഴില്‍ദായക മൊബിലൈസേഷന്‍ കൗണ്ടറും സജ്ജീകരിച്ചിരുന്നു. 960 ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തില്‍ പങ്കെടുത്തു. 373 പേര്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പെട്ടു. 181 പേരെ വിവിധ കമ്പനികള്‍ ജോലിക്ക് തിരഞ്ഞെടുത്തു.