തേവലക്കര. പഞ്ചായത്തില്‍ സിപിഐ പിന്തുണയോടെ യുഡിഎഫ് അവിശ്വാസം പാസായി, കോണ്‍ഗ്രസ് പ്രസിഡന്‌റ് പുറത്ത്. തേവലക്കര പഞ്ചായത്ത് പ്രസിഡന്റ് എസ് സിന്ധുവാണ് പുറത്തായത്. 23 അംഗ സമിതിയില്‍ യുഡിഎഫിലെ 11പേരും സിപിഐ അംഗവും അവിശ്വാസത്തെ പിന്തുണച്ചു. യുഡിഎഫ് ധാരണപ്രകാരം അവസാന ഒരു വര്‍ഷം ആര്‍എസ്പിക്ക് നല്‍കാനുള്ള നീക്കത്തിനെതിരെ രാജിക്ക് വിസമ്മതിച്ചതാണ് അവിശ്വാസത്തിലേക്ക് നീങ്ങിയത്.
13 അംഗങ്ങളാണ് യുഡിഎഫിന് അതില്‍ പ്രസിഡന്‍റി നെകൂടാതെ സ്ഥിരംസമിതി അധ്യക്ഷയായ കോണ്‍ഗ്രസ് അംഗവും വിട്ടുനിന്നു. ഒരു ഇടത് സ്വതന്ത്ര അടക്കം 9 ആണ് ഇടതുപക്ഷത്തെ അംഗങ്ങള്‍. നാലും നാലും അംഗങ്ങളാണ് സിപിഎമ്മിനും സിപിഐക്കും. ഇവര്‍ വിട്ടുനില്‍ക്കാനായിരുന്നു തീരുമാനം. എന്നാല്‍ സിപിഐ അംഗം സ്‌നേഹാമേരിയാണ് അവിശ്വാസത്തിന് അനുകൂലമായി ഒപ്പിട്ടത്.കോൺഗ്രസിന്റെ സ്ഥിരം സമിതി അംഗം ഫാത്തിമ കുഞ്ഞും ഒരു സ്വതന്ത്ര അംഗവും വിട്ടുനിവരില്‍പെടും. 12 പേരുടെ ആനുകൂല്യത്തിലാണ് അവിശ്വാസം പാസ് ആയത്. ആര്‍എസ്പി അംഗം ലളിതാഷാജിക്കാണ് പ്രസിഡന്‌റ് സ്ഥാനം ധാരണയിലുള്ളതെങ്കിലും ഇനി എന്താവും അവസ്ഥയെന്ന് വ്യക്തമല്ല.