ശാസ്താംകോട്ട:മൈനാഗപ്പള്ളി ചിത്തിരവിലാസം യു.പി സ്കൂളിന്റെ വാർഷികാഘോഷം ചിത്തിര ഫെസ്റ്റ് 2025 സമാപിച്ചു.കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻ്റ് അർഷാദ് മന്നാനി അധ്യക്ഷത വഹിച്ചു.മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് വർഗീസ് തരകൻ മുഖ്യപ്രഭാഷണം നടത്തി.കലോത്സവത്തിലും ശാസ്ത്രമേളയിലും സ്പോർട്സ് മേളയിലും വിജയിച്ചവർക്കുള്ള മെഡൽ വിതരണം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ.എസ് കല്ലേലിഭാഗം നിർവഹിച്ചു.വിശിഷ്ടാതിഥിയായി മിമിക്രി -സിനിമതാരം സൗമ്യ മാവേലിക്കര പങ്കെടുത്തു.വിവിധ സ്കോളർഷിപ്പ് പരീക്ഷകൾക്കുള്ള എൻഡോവ്മെന്റ് വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി നിർവഹിച്ചു.സ്കൂൾ പ്രവർത്തന റിപ്പോർട്ട് പ്രഥമാധ്യാപിക എസ്.ജയലക്ഷ്മി അവതരിപ്പിച്ചു.ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സിജു,പഞ്ചായത്ത് അംഗങ്ങളായ അജി ശ്രീക്കുട്ടൻ,വൈ.ഷഹുബാനത്ത്,മൈമൂന നജിബ്,മാനേജർ കല്ലട ഗിരീഷ്,ബിആർസി ട്രെയിനർ ജി.പ്രദീപ് കുമാർ,രമ്യ കൃഷ്ണ,ആനന്ദൻ മാഷ്, റസീന അഹമ്മദ്,ലീന സാമുവൽ,ബി.എസ് സൈജു,ദേവലാൽ, ഉണ്ണി ഇലവിനാൽ,സുനിഷ്, സജാദ്, അനന്തകൃഷ്ണൻ,പ്രീത ദേവി,രശ്മി രവി, അപർണ സുഗതൻ,ഷബാന തുടങ്ങിയവർ സംസാരിച്ചു.ചിത്തിര ഫെസ്റ്റ്ന്റെ ഭാഗമായി ലഹരി ബോധവൽക്കരണ ക്ലാസ്,ചിത്രകലാശിൽപശാല,ഫുഡ് ഫെസ്റ്റ്,വൺമാൻഷോ,കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു.