ശാസ്താംകോട്ട: പൊതു മെഖലാ സ്ഥാപനങ്ങളുംപരമ്പരാഗതവ്യവസായ ശാലകളും ഒന്നൊന്നായി അടച്ച്പൂട്ടി തൊഴിലാളിവിരുദ്ധകരാർ നിയമ ന ങ്ങൾ നടത്തുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വാർഡ് തലത്തിൽ 5 അംഗ കർമ്മ സമിതി രൂപീകരിക്കുമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻഅറിയിച്ചു. കുന്നത്തൂർ റീജീയണ പ്രസിന്റ് തടത്തിൽസലീമും ഭാരവാഹികളും ചുമതലയേൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തടത്തിൽസലിംഅദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റും കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റുമായ
വൈ.ഷാജഹാൻഒരുവർഷത്തെ പ്രവർത്തരേഖയും സംസ്ഥാന-ജില്ലകമിറ്റികളുടെ കർമ്മപദ്ധതിയുംഅവതരിപ്പിച്ചു. സംസ്ഥാനസെക്രട്ടറി ശൂരനാട്ശ്രീകുമാർ ,സംസ്ഥാന നിർവ്വാഹ സമിതി അംഗങ്ങളായ തുണ്ടിൽനൗഷാദ്, ആർ.ഡി.പ്രകാശ്, ജില്ലാ ഭാരവാഹികളായ ആർ.ദേവരാജൻ ,ടി.ആർ.ഗോപകുമാർ , ശാന്തകുമാരിയമ്മ,
വൈ.നജിം, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. കാഞ്ഞിരവിള അജയകുമാർ , അഡ്വ.തോമസ് വൈദ്യൻ,മഹിള വിഭാഗം ജില്ലാ പ്രസിഡന്റ് ജയശ്രീ രമണൻ ,ഐ.എൻ.ടി യു. സി യുവജനവിഭാഗം സംസ്ഥാന വൈസ് പ്രസിസന്റ് അഡ്വ. സിനി വിപിൻ , സംസ്ഥാന സെക്രട്ടറി രാജീവ് .വി.മൈനാഗപ്പള്ളി ,പഞ്ചായത്ത് പ്രസിഡന്റ് വർഗ്ഗീസ് തരകൻ, വിനോദ് വില്ല്യത്ത്, ഷീജഭാസ്ക്കർ,
എം. സാവിത്രി, സരസ ചന്ദ്രൻ പിള്ള , പെരുംകുളം ലത്തീഫ്,സൂസൻതോമസ് തുടങ്ങിയവർ പ്രസംഗിച്ചു