മൈനാഗപ്പള്ളി:തേവലക്കര സിഎംഎസ് എൽപി സ്കൂളിൻ്റെ 140 മത് വാർഷികാഘോഷവും അനുമോദന സമ്മേളനവും (മഴവില്ല് 2025) നടന്നു…
മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്. വർഗീസ് തരകൻ ഉത്ഘാടനം ചെയ്തു.
പിടിഎ പ്രസിഡൻ്റ് എൻ.നിയാസ് അധ്യക്ഷനായി…
പ്രഥമ അധ്യാപിക ബെൻസി R. ദീന സ്വാഗതം ആശംസിച്ചു.
ചടങ്ങിൽ സ്കൂളിലെ വിദ്യാർത്ഥിനിയും സോഷ്യൽ മീഡിയാ ഇൻഫ്ലൂവൻസറും ആയ ആയിഷാ ബഹജയെയും പൂർവ്വ വിദ്യാർത്ഥികളായ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ. അച്യുതൻ V.S, ഡോ. സഫലാ സാറാ ഐസക്,സബ്.ഇൻസ്പെക്ടർ. സുജോ ജോർജ് ആൻ്റണി.അധ്യാപിക റംഷീന. എസ് തുടങ്ങിയവരെ അനുമോദിച്ചു…
ശാസ്താംകോട്ട സബ്.ഇൻസ്പെക്ടർ
K.H ഷാനവാസ് അനുമോദനവും ഉപഹാര സമർപ്പണവും നിർവഹിച്ചു…
ലോക്കൽ മാനേജർ.
ക്രിസ് ഡേവിഡ് ഡാനിയേൽ എൻഡോവ്‌മെൻ്റ് വിതരണം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി കലോത്സവ പ്രതിഭകളെയും വാർഡ് മെമ്പർ ഷാജി ചിറക്കുമേൽ ശാസ്ത്ര മേള പ്രതിഭകളെയും ആദരിച്ചു…
ചർച്ച് കൗൺസിൽ അംഗം ഡേവിഡ് ലൂക്കോസ് സർട്ടിഫിക്കറ്റ് വിതരണവും BRC ട്രെയിനർ പ്രദീപ് കുമാർ ബെസ്റ്റ് സ്റ്റുഡൻ്റ് അവാർഡും നൽകി…
മോഹൻദാസ് തോമസ്,മുഹ്സിൻ ആനടിയിൽ, സിബി തോമസ്,
വിനീത.വി,സ്മിത കെ. എം, റംഷീന.എസ്. തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു..