ശാസ്താംകോട്ട:അധികാരികളുടെ അനാസ്ഥ മൂലം 6 വർഷമായി ശമ്പളം കിട്ടാതെ ജീവനൊടുക്കിയ കോഴിക്കോട് സ്വദേശി അലീന ബെന്നിക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടും അധികാരികളുടെ അനാസ്ഥയ്ക്കെതിരെ പ്രതികരിച്ചുകൊണ്ടും കെപിഎസ്ടിഎ ശാസ്താംകോട്ട ഉപജില്ലാ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.ശാസ്താംകോട്ട വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധം കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം ഷാജൻ സക്കറിയ ഉദ്ഘാടനം ചെയ്തു.ശശികല ഷിബു ബേബി,ദർശൻ വി.നാഥ്,ജോബിൻ ജോസ്,എം.എസ് വിനോദ്,സുധീന,വിജേഷ്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.