പടിഞ്ഞാറേകല്ലട.സെന്റ് മേരിസ് ഓര്‍ത്തഡോക്സ് പള്ളിയിലെ (കല്ലട വലിയ പള്ളി) നവീകരിച്ച ദേവാലയത്തിന്റെ കൂദാശ നടത്തി.
ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്
മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു. കൊല്ലം ഭദ്രാസനാധിപൻ
ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ്, ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ്, ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ്,
കൊൽക്കത്ത ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ്,ഇടവക വികാരി ഫാ.ഡാനിയേൽ ജോർജ്, സഹ വികാരി ഫാ. ജോൺ സാമുവേൽ, ഫാ. ജോസ് എം ഡാനിയേൽ, ഫാ. ജോഷ്വാ കെ വർഗീസ് എന്നിവർ സഹ കാർമികത്വം വഹിച്ചു.
തുടർന്ന് നടന്ന മൂന്നിന്മേൽ കുർബാനയ്ക്ക് പരിശുദ്ധ ബസേലിയോസ്
മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ഡോ. മാത്യൂസ് മാർ തിമോത്തിയോസ് എന്നിവർ കാർമികത്വം വഹിച്ചു.
പള്ളിയുടെ നവീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തവരെയും ഉയർന്ന വിജയം നേടിയവരെയും കാതോലിക്കാ ബാവ ആദരിച്ചു.
തുടർന്ന് അന്ത്രയോസ് ബാവയുടെ 333-ാം മത് ശ്രാദ്ധപെരുന്നാളിന്
പരിശുദ്ധ ബസേലിയോസ്
മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കൊടിയേറ്റി. ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ്,ഇടവക വികാരി ഫാ.ഡാനിയേൽ ജോർജ്, സഹ വികാരി ഫാ. ജോൺ സാമുവേൽ, ഫാ. മാത്യു എബ്രഹാം തലവൂർ, ഫാ. ജോയിക്കുട്ടി വർഗീസ്, ഫാ. ജോസ് എം ഡാനിയേൽ, ഫാ.തോമസ് ഡാനിയേൽ, ഫാ.മാത്യു അലക്സ്, ഫാ. ജോഷ്വാ കെ വർഗീസ്, ഫാ.ഗീവർഗീസ് ബേബി എന്നിവർ സഹ കാർമികത്വം വഹിച്ചു.
ഇടവക ട്രസ്റ്റി ബി.ജോളിക്കുട്ടി, ഇടവക സെക്രട്ടറി മത്തായി എബ്രഹാം, ജി. ജോൺസൺ തറയിൽ, പെരുന്നാൾ കമ്മറ്റി കൺവീനർ എ. അനിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഇന്ന്(23/02/2025) രാവിലെ 6 30ന് നടന്ന മൂന്നിൻമേൽ
കുർബാനയ്ക്ക് ഡോ. യൂഹാനോൻ
മാർ ക്രിസോസ്റ്റമോസ് കാർമികത്വം വഹിച്ചു. ഇടവക അംഗങ്ങൾക്ക് ആദരം നല്‍കി
നാളെ (24/02/2025) മുതൽ 28 വരെ എല്ലാ ദിവസവും രാവിലെ 6:30ന് മൂന്നിന്മേൽ കുർബാന.
25-ന് വൈകിട്ട് 6.45-ന് കൺവെൻഷൻ ഉദ്ഘാടനം, വചന ശുശ്രൂഷ തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട്
വചനശുശ്രൂഷ, ധ്യാനം, എന്നിവ
നടക്കും.
മാർച്ച് ഒന്നിന് രാവിലെ ഏഴിന് മൂന്നിന്മേൽ കുർബാനയ്ക്ക് നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദീമോസ്. 10 30 ന് ഇടവകയുടെ മുൻ വികാരിമാർ, ട്രസ്റ്റിമാർ, സെക്രട്ടറിമാർ എന്നിവരെ ആദരിക്കും.
രണ്ടിന് രാവിലെ ഏഴിന് മൂന്നിൻമേൽ കുർബാനക്ക് കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാര്‍ ദീവന്നാസിയോസ് മുഖ്യ കാർമികത്വം വഹിക്കും. വൈകീട്ട് നാലിന് റാസ പള്ളിയിൽനിന്ന് തുടങ്ങി കടപുഴ സ്മൃതി മന്ദിരം വഴി തിരികെയെത്തും.
മൂന്നിന് രാവിലെ 10-ന് ധ്യാനം, 11.30-ന് ശുബ്ക്കോനോ
ശുശ്രൂഷ, വൈകീട്ട് 3.30-ന് പദയാത്രികർക്ക് സ്വീകരണം, 6.30-ന്
റാസ, കബറിങ്കൽ ധൂപപ്രാർഥന, കൊടിയിറക്ക് എന്നിവ നടക്കും