കുന്നത്തൂർ:കുന്നത്തൂർ പഞ്ചായത്തിലെ പള്ളം ഏലായിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഏത്തവാഴ കൃഷി നശിച്ചു.മാനാമ്പുഴ രജ്ഞിത്ത് ഭവനിൽ രാജൻ്റെ കൃഷിയാണ് നശിപ്പിച്ചത്.നൂറിലധികം മൂട് ഏത്തവാഴ തൈകളാണ് നശിപ്പിച്ചത്.കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം.പലിശയ്ക്ക് പണമെടുത്ത് നടത്തിയ കൃഷിയാണ് പന്നിക്കൂട്ടം തകർത്തത്.കടുത്ത വേനലിൽ പ്രതിസന്ധികളികളെ തരണം ചെയ്താതാണ് കൃഷി പരിപാലിച്ചു പോന്നിരുന്നത്.കുന്നത്തൂരിലെ ഏലാകളിലും പ്രധാന പാതകളിലും ജനവാസ മേഖലകളിലും രാത്രി കാലങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായിട്ടും നിയന്ത്രിക്കാൻ പഞ്ചായത്തിൻ്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്.