മാനസിക നില തെറ്റി അലഞ്ഞു തിരിഞ്ഞു നടന്ന വയോധികനെ അഭയ കേന്ദ്രത്തിൽ എത്തിച്ചു

Advertisement

ചവറ- ചവറ പോലീസ് സ്റ്റേഷൻ പരിസരത്ത് അലഞ്ഞുതിരിഞ്ഞു നടന്ന 72 വയസ്സ് തോന്നിക്കുന്ന ബാബു എന്ന വയോധികനെയാണ് അഭയ കേന്ദ്രത്തിൽ എത്തിച്ചത്. മുഷിഞ്ഞ വേഷത്തിൽ ദിവസങ്ങളായി അലഞ്ഞുതിരിഞ്ഞ ഇദ്ദേഹത്തെ ജീവകാരുണ്യ പ്രവർത്തകരായ ശക്തികുളങ്ങര ഗണേഷ്,ടൈറ്റസ് ഡാനിയൽ,ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മനോജ് എന്നിവർ ചേർന്ന് ചവറ പോലീസിന്റെ സഹായത്തോടെ തേവലക്കര യിലുള്ള സ്നേഹനിലയം അഭയ കേന്ദ്രത്തിൽ എത്തിച്ചു. ആറന്മുള പഞ്ചായത്ത് ആണെന്നും മാലക്കരയിൽ ആണ് വീടെന്നും അവി വാഹിതൻ ആണെന്നും .അച്ഛൻ കെ സ് കറിയാ, അമ്മ മറിയാമ്മ എന്നും പറയുന്നുണ്ട്

Advertisement