ശാസ്താംകോട്ട: അസ്സോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരളയുടെ കുന്നത്തൂർ താലൂക്ക് പൊതുയോഗം ശാസ്താംകോട്ടയിൽ നടന്നു.ഭരണിക്കാവ് ജംഗ്ഷനിൽ നിന്നും സ്വീകരണ ഘോഷയാത്രയോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.തുടർന്ന് നടന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡൻറ് കെ.ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.സംഘടനാ വിശദീകരണം സംസ്ഥാന ജോയിൻ്റ് സെക്രട്ടറി പി.ദിലീപ് കുമാർ നിർവ്വഹിച്ചു.യൂണിറ്റ് പ്രസിഡൻറ് രജിത്ത് അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ, സീനിയർ അംഗങ്ങൾ, മറ്റു മേഖലകളിൽ കഴിവ് തെളിയിച്ചവർ എന്നിവർക്ക് എൻഡോവ്മെൻറുകൾ വിതരണം ചെയ്തു.ജില്ല പ്രസിഡൻ്റ് ആർ.സുശീലൻ,സെക്രട്ടറി കെ.രവീന്ദ്രൻ, യൂണിറ്റ് സെക്രട്ടറി കൃഷ്ണകുമാർ, വൈസ് പ്രസിഡൻറ് രവീന്ദ്രൻ കല്ലട, ജില്ലാ വൈസ് പ്രസിഡൻറ് എസ്.അയ്യപ്പൻ, വി.ജി. ബാബുരാജ്, ശ്രീജിത്ത്.വി, ശ്രീകുമാർ, മഞ്ജുനാഥ് മനോജ് കുമാർ, സുന്ദർരാജ് എന്നിവർ സംസാരിച്ചു.