ശാസ്താംകോട്ട:കൊല്ലം-തേനി ദേശീയപാതയിൽ കടപുഴ ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്ത് ഉപരികുന്നം ക്ഷേത്രത്തിനും എൽ.പി സ്കൂളിനും സമീപം ലോറിയിലെത്തിച്ച് കോഴി വേസ്റ്റ് തള്ളിയതായി പരാതി.ഇന്നലെ രാത്രിയാണ് സംഭവമെന്ന് കരുതുന്നു.ഇന്ന് രാവിലെ സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.ഒരു ലോഡ് വേസ്റ്റാണ് തള്ളിയത്.അസഹ്യമായ ദുർഗന്ധം കാരണം സ്കൂൾ കുട്ടികളും നാട്ടുകാരും യാത്രക്കാരുമെല്ലാം മൂക്കുപൊത്തിയാണ് ഇതുവഴി സഞ്ചരിക്കുന്നത്.വെസ്റ്റ് കല്ലട പ്രദേശത്ത് കോഴി വേസ്റ്റ് തള്ളുന്നത് നിത്യസംഭവമായി മാറിയിരിക്കയാണ്.കടപുഴ പാലത്തിൽ നിന്നും കല്ലടയാറ്റിലേക്ക് അറവുസാധനങ്ങൾ തള്ളുന്നത് പതിവാണ്.ശാസ്താംകോട്ട,കിഴക്കേ കല്ലട പോലീസ് സ്റ്റേഷനുകളിൽ നിരവധി തവണ പരാതി നൽകിയിട്ടുണ്ടെങ്കിലും
യാതൊരു നടപടിയും ഉണ്ടായിട്ടില്ല.അതിനിടെ അടിയന്തരമായി കുറ്റവാളികളെ കണ്ടെത്തണമെന്നും കടപുഴ പാലം,ഉപരികുന്നം സ്കൂൾ ഭാഗം എന്നിവിടങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്നും കോൺഗ്രസ് പടിഞ്ഞാറേ കല്ലട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻ പിള്ള,ശ്രീകുമാർ,നാരായണപിള്ള, ബാലചന്ദ്രൻ,ഗോപാലകൃഷ്ണപിള്ള,
ബി.പ്രദീപ്കുമാർ,ജോയ്,ശിവരാമ പിള്ള, സുമൻ ലാൽ എന്നിവർ പ്രസംഗിച്ചു.