ശാസ്താംകോട്ട, വാട്ടർഅതോറിറ്റി എ ഇ ഓഫീസിന് മുൻപിൽ ഭീഷണിയായി ഉണങ്ങി നിൽക്കുകയാണ് ഒരു മരം, നൂറ് കണക്കിന് കുഞ്ഞുങ്ങൾ നടന്ന് പോകുന്ന വഴിയിലേക്ക് വാഹനത്തിന് മുകളിലേക്ക് ഏത് നിമിഷവും കടപുഴകാം, തൊട്ടടുത്ത ഗേറ്റിനു ഉള്ളിലാണ് വില്ലേജ് ഓഫീസ്.

വാട്ടർ അതോറിറ്റി എ ഇ, വില്ലേജ് ഓഫിസർ, മരാമത്ത് റോഡ്സ് എ ഇ, പഞ്ചായത്ത് സെക്രട്ടറി എന്നിവരോടെ നേരിട്ട് വിവരം ശ്രദ്ധയിൽപ്പെടുത്തി പഞ്ചായത്ത് അംഗത്തിനെ ഫോണിൽ വിളിച്ചു അറിയിച്ചു. ഇതുവരെ പരസ്പരം ചൂണ്ടുന്നതല്ലാതെ, പരിഹാരം ആകുന്നില്ലെന്ന് പരാതിയുണ്ട്.
.