കൊല്ലം: യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി പോലീസിന്റെ
പിടിയിലായി. ഓച്ചിറ മേമന സന്തോഷ് ഭവനത്തില്‍ സിദ്ധു എന്ന് വിളിക്കുന്ന സിദ്ധാര്‍ത്ഥ് ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. ഈ മാസം 14ന് വൈകിട്ട് സിദ്ധാര്‍ത്ഥ് അടക്കമുള്ള സംഘം ഓച്ചിറയിലെ ബാറിലുണ്ടായിരുന്നവരുമായി വാക്ക്തര്‍ക്കം ഉണ്ടാവുകയും, കുലശേഖരപുരം സ്വദേശിയായ വിനീഷ് ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതി ഇയാളെയും സുഹൃത്ത് ബേബിയേയും പ്രതികളുടെ സംഘം തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ വിനീതിന്റെ സ്‌കൂട്ടറില്‍ ഇരുന്ന പണിയായുധങ്ങള്‍ വെച്ചാണ് വിനീഷിനെയും
സുഹൃത്തിനെയും പ്രതികള്‍ മാരകമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഓച്ചിറ പോലീസിന്
ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകകയും പ്രതികളായ അനന്തൂ,
റിനു എന്നിവരെ പിടികൂടിയതറിഞ്ഞ് സിദ്ധാര്‍ത്ഥ് ഒളിവില്‍ പോവുകയായിരുന്നു.
ഓച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ സുജാതന്‍പിള്ളയുടെ നേതൃത്വത്തില്‍ എസ്‌ഐ നിയാസ്
എസ്‌സിപിഒ ഉഷ, അനു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ്
ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.