ശാസ്താംകോട്ട. ഹൈമാസ്റ്റ് ലൈറ്റ് മറയുന്നതുകൊണ്ട് വിവാദത്തിലായി പരസ്യം നീക്കിയ ബോര്‍ഡ് സിപിഎം സമ്മേളന പരസ്യവുമായി വീണ്ടും . ടൗണിന് നടുവിലെ ഹൈമാസ്റ്റ് ലൈറ്റിന് ചേര്‍ന്ന് ചന്തയിലേക്കും ആശുപത്രിഭാഗത്തേക്കുമുള്ള വെളിച്ചം മറച്ച് സ്ഥാപിച്ച ബോര്‍ഡ് വിവാദമായിരുന്നു.മാസങ്ങള്‍മുമ്പ് ഇതിലെ പരസ്യം നീക്കിയെങ്കിലും കമ്പിക്കാലുകള്‍ മാറ്റിയിരുന്നില്ല. ഇപ്പോള്‍ അതില്‍ പാര്‍ട്ടി സമ്മേളന പരസ്യം സ്ഥാപിച്ച് വെളിച്ചം തടഞ്ഞിരിക്കയാണ് പാര്‍ട്ടി. അന്ന് നടപടി നീക്കിയ പഞ്ചായത്തില്‍ പരാതി വന്നെങ്കിലും പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്തിന്‍റെ മാതൃകാപ്രവര്‍ത്തനത്തില്‍ ഉദ്യോഗസ്ഥര്‍ നിസഹായര്‍.
നിയമത്തെ വെല്ലുവിളിക്കുന്ന ഇത്തരം കുല്‍സിതപ്രവര്‍ത്തനങ്ങളില്‍നിന്നും സിപിഎം പിന്മാറണമെന്നും പ്രശ്നത്തില്‍ നേതാക്കള്‍ ഇടപെടണമെന്നും ഡിസിസി സെക്രട്ടറി തുണ്ടില്‍ നൗഷാദ് ആവശ്യപ്പെട്ടു.