ചാത്തന്നൂര്‍: ചാത്തന്നൂര്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎ, മെത്തഫിറ്റമിന്‍ എന്നിവയുമായി ചാത്തന്നൂര്‍ താഴംതെക്ക് കിഴക്കതില്‍ ഉണ്ണിമങ്ങാട് വീട്ടില്‍ സൂരജ്(27), വര്‍ക്കല ചെറുന്നിയൂര്‍ കിളിക്കൂട് വീട്ടില്‍ അതുല്‍ സേതു(21) എന്നിവര്‍ പിടിയില്‍.
രാത്രികാല ജോലികളില്‍ ഏര്‍പ്പെടുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ മയക്കുമരുന്നിന്റെ ഉപയോഗം ഗണ്യമായി കൂടുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഷാഡോ സംഘം നടത്തിയ രഹസ്യനിരീക്ഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഓണ്‍ലൈനായി ബന്ധപ്പെടുന്നവര്‍ക്ക് നേരിട്ട് എത്തിച്ചുകൊടുക്കുയാണ് പ്രതികളുടെ രീതി. പ്രതികളില്‍ നിന്നും 1.519 ഗ്രാം എംഡിഎംഎയും 4.763 ഗ്രാം മെത്തഫെറ്റമിനും വാഹനവും എക്സൈസ് പിടിച്ചെടുത്തു.
റേഞ്ച് ഇന്‍സ്പെക്ടര്‍ സിയാദ് .എസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് നിഷാദ്.എസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജ്മോഹന്‍, വിഷ്ണു, സഫര്‍ വനിത ഓഫീസര്‍ റാണി സൗന്ദര്യ, സിഇഒ ഡ്രൈവര്‍ നിഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.