കൊല്ലം. ഇരുതലമൂരി കള്ളക്കടത്ത് നടത്തുന്ന സംഘo പിടിയിൽ. ആറ് കിലോയോളം തൂക്കമുള്ള ഇരുതലമൂരിയുമായി രണ്ടംഗ സംഘമാണ് വനം വകുപ്പിൻ്റെ പിടിയിലായത്
പ്ലാസ്റ്റിക് ബാരലിനുള്ളിൽ കഴിഞ്ഞ ഒരുമാസമായി ഇതിനെ ഇയാൾ വിൽപ്പനയ്ക്ക് വച്ചിരിക്കുകയായിരുന്നു. റാഗിയാണ് ഇയാൾ ഇതിന് ഭക്ഷണമായി നൽകിയിരുന്നത്.ചവറ ഇട്ടൻതറ വീട്ടിൽ ഗോപകുമാർ, ചാത്തന്നൂർ സ്വദേശി രാധാകൃഷ്ണൻ എന്നിവരാണ് പിടിയിലായത്.വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെ വനം വകുപ്പിൻ്റെ പിടിയിലാവുകയായിരുന്നു