ശൂരനാട് തെക്ക് വലിയതറ കടവ് പാലവും ലങ്കാ ടൂറിസവും യാഥാർത്യമാക്കണം

Advertisement

ശൂരനാട് തെക്ക്:പഞ്ചായത്തിലെ വലിയതറ കടവ് പാലവും ലങ്കാ ടൂറിസവും യാഥാർത്യമാക്കണമെന്ന് ആർവൈഎഫ്
ശൂരനാട് തെക്ക് ലോക്കൽ കമ്മിറ്റി ആവിശ്യപ്പെട്ടു.ലങ്കാ ടൂറിസം പ്രദേശത്തേക്ക് സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി പേരാണ് എത്തുന്നത്.ആഭ്യന്തര ടൂറിസം പട്ടികയിൽ പ്രഥമസ്ഥാനമുള്ള പ്രദേശമാണ് ലങ്ക.എന്നാൽ ലങ്കയിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താതെ വാഗ്ദാനങ്ങൾ മാത്രമാണ് അധികൃതർ നൽകി കൊണ്ടിരിക്കുന്നത്.വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചുവെന്ന് എംഎൽഎ പറയുമ്പോഴും അതെല്ലാം ജലരേഖയായി നിലനിൽക്കുകയാണ്.വലിയതറക്കടവ് പാലം വഴി ലങ്കാ ടൂറിസത്തിന് അനന്തമായ സാധ്യതകളാണ് ഉള്ളത്.എന്നാൽ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് പഞ്ചായത്ത് ഭരണസമിതിയോ ജില്ലാ പഞ്ചായത്തോ എംഎൽഎയോ തയാറാകാത്ത സാഹചര്യത്തിൽ കൂടുതൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്നും ആർവൈഎഫ് മുന്നറിയിപ്പ് നൽകി.കുന്നത്തൂർ മണ്ഡലം സെക്രട്ടറി മുൻഷീർ ബഷീർ ഉദ്ഘാടനം ചെയ്തുജില്ലാ കമ്മിറ്റി അംഗം ബിനു മാവിനാതറ അധ്യഷത വഹിച്ചു.ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബിജുലാൽ,രാജീവ്,സതീഷ്,രാജേഷ് തറയിൽ തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here