ശൂരനാട്: ശൂരനാട് വടക്ക് വലിയകാട്ടുംപുറം കൺവെൻഷന് തുടക്കമായി.മാർച്ച് 2ന് സമാപിക്കും.ബുധൻ രാവിലെ 10 ന് രക്ഷാധികാരി ഫാ.ഇ.പി വർഗീസ് ഇടവന കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.തുടർന്ന് ഫാ.ജോർജ് വർഗീസ് ആനന്ദപ്പള്ളി വചന ശുശ്രൂഷ നയിക്കും.വൈകിട്ട് 6ന് സന്ധ്യാനമസ്കാരത്തെ തുടർന്ന് ആത്മീയ കീർത്തനം,വചന ശുശ്രൂഷ, സമർപ്പണ പ്രാർത്ഥന.വ്യാഴം രാവിലെ 10ന് റവ.എം .എം വൈദ്യൻ കോറെപ്പിസ്കോപ്പ വചന ശുശ്രൂഷ നയിക്കും.വൈകിട്ട് 6ന് സന്ധ്യാനമസ്കാരം,തുടർന്ന് ഫാ.മനോജ് മാത്യു മാവേലിക്കര വചന ശുശ്രൂഷ നയിക്കും.28ന് രാവിലെ 10ന് ബ്രദർ ഫ്രാൻസിസ് അസീസി വചന ശുശ്രൂഷ നയിക്കും.വൈകിട്ട് 6ന് സന്ധ്യാവസ്ക്കാരം തുടർന്ന് വചന ശുശ്രൂഷ, സമർപ്പണ പ്രാർത്ഥന.
മാർച്ച് 1ന് രാവിലെ 10ന് ഫാ.മാത്യു വർഗീസ് കോട്ടയം വചന ശുശ്രൂഷ നയിക്കും.ഉച്ചയ്ക്ക് 2.30ന് ജില്ലാ മദ്യനിരോധന സമിതിയുടെ നേതൃത്വത്തിൽ ജില്ലാ സംഗമം ഡോ.മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്യും.വലിയ കാട്ടുംപുറം കൺവെൻഷന്റെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനത്തിന് ഏർപ്പെടുത്തിയ പുരസ്കാരം ഡോ.മറിയ ഉമ്മന് സമ്മാനിക്കും.വൈകിട്ട് 6ന് സന്ധ്യാനമസ്കാരം തുടർന്ന് വചന ശുശ്രൂഷ, സമർപ്പണ പ്രാർത്ഥന.മാർച്ച് 2ന് രാവിലെ 10ന് സാംമോൻ മണ്ണിക്കരോട്ട് വചന ശുശ്രൂഷ നയിക്കും.തുടർന്ന് സ്നേഹവിരുന്ന് എന്നിവയോടെ കൺവെൻഷൻ സമാപിക്കുമെന്ന് രക്ഷാധികാരി ഫാ.ഇ.പി വർഗീസ് ഇടവന,ടി.കെ വർഗീസ്(ബാബു) വലിയകാട്ടുംപുറം,ബിജു സാമുവേൽ എന്നിവർ അറിയിച്ചു.