ചവറ. വികാസ് കലാ-സാംസ്കാരിക സമിതിയുടെ 41-ആം വാർഷികാഘോഷത്തിന്റെ ഭാഗമായി സി.എൻ. ശ്രീകണ്ഠൻനായർ നാടകോത്സവം മാർച്ച് ഒന്നിന് ആരംഭിക്കും.
അബുദാബി പറുദീസ പ്ലേ ഹൗസ് അവതരിപ്പിക്കുന്ന സീക്രട്ട് ആണ് ആദ്യനാടകം. മാർച്ച് 1 വൈകിട്ട് 6.30ന് വികാസ് ആഡിറ്റോറിയത്തിലാണ് നാടകം അരങ്ങേറുക. എ. സന്തോഷ് കുമാർ രചിച്ച് വിശാഖ് അന്തിക്കാട് സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഗൾഫ് മലയാളികൾ നാട്ടിലെത്തി അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും നാടകത്തിന് ഉണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.