ശാസ്താംകോട്ട:മൈനാഗപ്പള്ളിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റിൽ.തെക്കൻ മൈനാഗപ്പള്ളി കൈതമൂട്ടിൽ തറയിൽ വീട്ടിൽ അജയ് കൃഷ്ണൻ (24),തൊടിയൂർ വേങ്ങറ കൊറ്റിനാട്ടേത്ത് തെക്കേ തറയിൽ വീട്ടിൽ നീതു കൃഷ്ണൻ (26) എന്നിവരാണ് പിടിയിലായത്.മൈനാഗപ്പള്ളിയിൽ വീട്ടിൽ നിന്ന് 0.94 ഗ്രാം എംഡിഎംഎയും 4.97 ഗ്രാം കഞ്ചാവുമായുമാണ് ഇരുവരും ശാസ്താംകോട്ട പോലീസിന്റെ പിടിയിലായത്.കുറെ നാളുകളായി മൈനാഗപ്പള്ളി തൈക്കാവ് മുക്കിന് സമീപം വാടകവീടെടുത്തു താമസിക്കുകയായിരുന്നു ഇരുവരും.ഈ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടക്കുന്നതായുള്ള രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട പോലീസ് നടത്തിയ മിന്നൽ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്.പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരുകയാണ്.