കരുനാഗപ്പള്ളി . യുവാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പോലീസിന്റെ പിടിയിലായി. ക്ലാപ്പന കോട്ടയ്ക്കുപുറം കുത്തോളിൽ പാടിറ്റത്തിൽ തുളസിധരൻ മകൻ വിപിൻ (24), ക്ലാപ്പന കോട്ടയ്ക്കകം മനയിൽ വടക്കതിൽ ചന്ദ്രൻ മകൻ സുദീഷ്(29) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിൻ്റെ പിടിയിലായത് കൂല ശേഖരപുരം സ്വദേശി വിഷ്‌ണുരാജ് (21) നെ മാരകായുധങ്ങളുപയോഗിച്ച് മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കുറ്റത്തിനാണ് ഇവർ പിടിയിലായത്.
വിഷ്‌ണുരാജിന്റെ ബന്ധുവായ അരവിന്ദ് എന്ന യുവാവുമായി പ്രതികൾ ഉൾപ്പെട്ട സംഘത്തിനും ഉണ്ടായിരുന്ന മുൻവിരോധം നിമിത്തം കഴിഞ്ഞ ശനി യാഴച രാത്രി 10 മണിയോടെ കോട്ടക്കുപുറം അംബീരേത്ത് ക്ഷേത്രത്തിന് സമീപം മറ്റൊരു സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്ന വിഷ്ണുരാജിനെ ഇവർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. മർദനത്തിൽ വിഷ്ണുരാ ജിൻ്റെ തലയിലും കഴുത്തിലും മറ്റും ഗുരുതരമായ പരിക്കേറ്റിരുന്നു. കരുനാഗപ്പള്ളി പോലീസ് സംഭവശേഷം ഒളിവിൽ കഴി ഞ്ഞുവന്ന പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കരുനാഗപ്പള്ളി പോലീസ് ഇൻസ്പെക്‌ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷമീർ, കണ്ണൻ, ഷാജിമോൻ, അബീഷ്, എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.