പടിഞ്ഞാറേകല്ലട. വിളന്തറ മഹാദേവര്‍ക്ഷേത്രത്തിലെ മഹാശിവരാത്രി ഉല്‍സവവും ശിവയാമപൂജകളും ഇന്ന് നടക്കും രാവിലെ ഗണപതിഹോമം, തുടര്‍ന്ന് അഖണ്ഢനാമയജ്ഞം, അന്നദാനം, വൈകിട്ട് കറുകഹോമം രാത്രി ശിവയാമപൂജകള്‍ എന്നിവ നടക്കും.
ശൂരനാട് കോമളവല്ലീശ്വരം ദേവീ ക്ഷേത്രത്തിൽ മഹാശിവരാത്രിആഘോഷം ബുധനാഴ്ച നടക്കും. രാവിലെ 5ന് നടതുറപ്പ്, നിർമാല്യ ദർശനം, 6ന് ഗണപതി ഹോമം, മഹാമൃത്യുഞജ യ ഹോമം, 8ന് ശിവപുരാണപാരായണം, 9ന് അഷ്ടഭിഷേകം, വൈകിട്ട് വിശേഷാൽ ദീപാരാധന, ദീപകാഴ്ച, 7 ന് ക്ഷീരധാര, 7.30ന് വിവിധ കലാപരിപാടികൾ, 9 മുതൽ അഖണ്ഡനാമജ യജ്ഞം, രാത്രി 12 മണി മുതൽ 1008 കുടം ജലധാര, വിശേഷാൽ അഭിഷേക പൂജകൾ, അഷ്ടാഭിഷേകം ശംഘാഭിഷേകം, രുദ്രാഭിഷേകം, കുളത്തില അർച്ചന എന്നിവ നടക്കും. ശിവരാത്രി വ്രതം നോക്കുന്ന ജനങ്ങൾക്കുള്ള സൗകര്യങ്ങൾ ക്ഷേത്രപദേശ സമിതി ഒരുക്കിയിട്ടുണ്ട്.