കടയ്ക്കലിൽ വീടിൻ്റെ മുൻവശത്തെ കതക് പൊളിച്ച് മോഷണം

Advertisement

കടയ്ക്കലിൽ വീടിൻ്റെ മുൻവശത്തെ കതക് പൊളിച്ച് മോഷണം.
നാട്ടുകാരെയും പോലീസിനെയും കണ്ട മോഷ്ടാക്കൾ അവർ വന്ന ബൈക്ക് ഉപേക്ഷിച്ചു രക്ഷപെട്ടു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ മോഷ്ടാക്കളെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി.

40-ഓളം മോഷണ കേസുകളിൽ പ്രതിയും കഴിഞ്ഞയാഴ്ച മോഷണകേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ കുപ്രസിദ്ധ മോഷ്ട്ടാവുമായ വർക്കല കുരങ്കണ്ണി ഗുലാബ് മൻസിൽ ഫാൻ്റം പൈലി എന്നറിയപ്പെടുന്ന ഷാജിയും ആറ്റിങ്ങൽ പെരിയംകുളം മലവിളപൊയ്ക‌, NVP ഹൌസിൽ 25 വയസ്സുള്ള സൈദലി എന്നിവരാണ് പിടിയിലായത്.
കടയ്ക്കൽ കൊച്ചാറ്റുപുറം കൃഷ്ണാസിൽ ശിവകലയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം വെളുപ്പിനെ ഒന്നേമുക്കാലോടുകൂടി മോഷണം നടന്നത്. ശിവകലഒറ്റക്കാണ് വീട്ടിൽ താമസിച്ചു വന്നിരുന്നത്.
കഴിഞ്ഞ ദിവസം ശിവകല മകളുടെ വീട്ടിൽ പോയിരിക്കുന്ന സമയമാണ് മോഷണം നടന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here