ശൂരനാട് തെക്ക്. ലങ്കാ ടൂറിസം ഈ അടുത്ത സമയത്തായ് സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നായ് നിരവധി ആൾക്കാർ ആണ് ഇവിടെക്ക് ഒഴുകി എത്തിയത്. ആ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താതെ വാഗ്ദാനങ്ങൾ മാത്രം നടത്തി പോകുകയാണ് അധികാരികൾ. സ്ഥലം MLA ഫണ്ട് അനുവദിച്ചു എന്നു പറയുമ്പോഴും വാഗ്ദാനം ജലരേഖയായ് നിലനിൽക്കുകയാണ് വലിയ തറക്കടവ് പാലം വഴി ലങ്കാ ടൂറിസം അനന്തമായ സാധ്യതകൾ ആണ് ഉള്ളത് എന്നാൽ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് പഞ്ചായത്ത് ഭരണസമിതിയോ ജില്ലാ പഞ്ചായത്തോ സ്ഥലം MLA യോ തയാറാകാത്ത സാഹചര്യത്തിൽ കൂടുതൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന്RYF നേതൃത്വം കൊടുക്കുമെന്ന് RYF ശൂരനാട് തെക്ക് ലോക്കൽ കമ്മിറ്റി ആവിശ്യപ്പെട്ടു. Ryf കൊല്ലം ജില്ലാ കമ്മിറ്റി അംഗം ബിനു മാവിനാ തറ അധ്യഷത വഹിച്ചു. Ryfകുന്നത്തൂർ മണ്ഡലം സെക്രട്ടറി മുൻഷീർ ബഷീർ ഉദ്ഘാടനം ചെയ്തു.Ryf ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബിജുലാൽ, രാജീവ്, സതീഷ്,രാജേഷ് തറയിൽ തുടങ്ങിയവർ സംസാരിച്ചു.