ആശാപ്രവർത്തകരുടെ സമരം ഭീഷണിപ്പെടുത്തി പിൻമാറ്റാൻ സർക്കാർ ശ്രമിക്കുന്നു,ഐ.എൻ.ടി.യു.സി

Advertisement


ശാസ്താംകോട്ട: ആശാ പ്രവർത്തകരുടെ ന്യായമായ സമരംപിരിച്ച് വിടൽ ഭീഷണി മുഴക്കിപിൻ തിരിപ്പിക്കാനുള്ളസർക്കാർശ്രമംഅപലനീയമാണന്നും സമരക്കാരുമായി ചർച്ചനടത്തിആവശ്യങ്ങൾ അംഗീകരിക്കണമെന്നും ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് വൈ. ഷാജഹാൻ ആവശ്യപ്പെട്ടു. തൊഴിലാളിസമരങ്ങളിൽ ഊറ്റം കൊണ്ട് വളർന്ന് വലുതായവർസമരത്തെ അടിച്ചമർത്താൻശ്രമിക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലന്നുംഅദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ കഴിഞ്ഞ 18 ദിവസമായി സമരം ചെയ്യുന്നആശാപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സമരം ഒത്ത് തീർപ്പാക്കണമെന്നാവശ്യപെട്ടും ഐ.എൻ.ടി.യു.സി കുന്നത്തൂർ റീജീയണൽ കമ്മിറ്റി ഭരണിക്കാവിൽ നടത്തിയപ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റീജീയണൽ പ്രസിഡന്റ് തടത്തിൽസലിം അദ്ധ്യക്ഷത വഹിച്ചു. ആശാവർക്കേഴ്സ് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ബിനിഅനിൽ മുഖ്യപ്രഭാഷണം നടത്തി.ഗോപൻ പരുവേലിക്കര, മംഗലത്ത് ഗോപാലകൃഷ്ണപിള്ള , പി.ആർ.ഹരിമോഹൻ , ജെ.സരോജാക്ഷൻ,സന്തോഷ്പവിത്രം, ഗണേശൻ നായർ , ചെല്ലപ്പൻഇരവി , സൂസൻ തോമസ്, ഷൈലജ, അനില.ആനി.ലാസർ,. മനോജ് മൺറോ , സരസ ചന്ദ്രൻപിള്ള,സുരീന്ദ്രൻ , മീനമോൾ തുടങ്ങിയവർ പ്രസംഗിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here