ശാസ്താംകോട്ടയിൽ വീണ്ടും മയക്കുമരുന്ന്, യുവാവ് പിടിയിൽ

Advertisement

ശാസ്താംകോട്ട:പള്ളിശ്ശേരിക്കലിൽ മാരക മയക്കുമരുന്നുകളുമായി യുവാവ് പിടിയിൽ.പള്ളിശ്ശേരിക്കൽ സത്യാലയത്തിൽ ഋഷിയാണ് (22) ശാസ്താംകോട്ട പോലീസിന്റെ പിടിയിലായത്.പള്ളിശ്ശേരിക്കലിൽ പ്രതിയുടെ വീടിന്റെ സമീപത്തു നിന്നുമാണ് പിടിയിലായത്പരിശോധനയിൽ ഇയാൾ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 0.76 ഗ്രാം എംഡിഎംഎയും 4.3 ഗ്രാം കഞ്ചാവും കണ്ടെടെത്തു.ശാസ്താംകോട്ട പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കഴിഞ്ഞ 3 ദിവസത്തിനിടെ ആറാമത്തെയാളാണ് ശാസ്താംകോട്ട മേഖലയിൽ മയക്കുമരുന്നുമായി പിടിയിലാകുന്നത്.കഴിഞ്ഞ 2 ദിവസമായി മൈനാഗപ്പള്ളി,പതാരം,കടപുഴ പ്രദേശങ്ങളിൽ നിന്നും യുവതി അടക്കം 5 പ്രതികൾ പിടിയിലായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here