കരുനാഗപ്പള്ളി:നീലികുളത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പോലീസിന്റെ പിടിയിലായി.കുലശേഖരപുരം നീലികുളം പനച്ചിക്കാവ് തറയില്‍ അനീഷ്(29) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.നീലികുളത്തിന് സമീപം പോലീസും, ഡാന്‍സാഫ് ടീമും നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.പ്രതിയില്‍ നിന്ന് 5.76 ഗ്രാം എംഡിഎംഎയും 318 ഗ്രാം കഞ്ചാവും കണ്ടെടുത്തുപ്രതിക്ക് ലഹരി എത്തിച്ച് നല്‍കിയവരെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.കൊല്ലം സിറ്റി ഡാന്‍സാഫ് ടീം അംഗങ്ങളും കരുനാഗപ്പള്ളി സിഐ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഷമീര്‍,കണ്ണന്‍,അബീഷ്,വേണുഗോപാല്‍, സിപിഒമാരായ അനിത,സുമിത് എന്നിവർ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.