കരുനാഗപ്പള്ളി. വടിവാൾ കൊണ്ട് കേക്ക് മുറിച്ച് ഗുണ്ടാ നേതാവിൻ്റെ ജന്മദിനാഘോഷം കണ്ണൂരിനും തൃശൂരിനും ശേഷം കരുനാഗപ്പള്ളിയിലും ആവേശം മോഡല്‍ ആഘോഷം. സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടൊണ് പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് പോലും വിവരം അറിഞ്ഞത്.ചാനല്‍ വാര്‍ത്തയായതോടെ അന്വേഷണം തുടങ്ങി.
ആവേശം സിനിമ മോഡലിലായിരുന്നു ജന്മദിനാഘോഷo. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘമാണ് കരുനാഗപ്പള്ളിയിൽ എത്തിയത്. കരുനാഗപ്പളളിയിലെ ഒരു ഹോട്ടലിലായിരുന്നു ജന്മദിനാഘോഷം. ജന്മദിനാഘോഷത്തിൽ പങ്കെടുത്തവരിൽ കൊലക്കേസ് പ്രതികളും ഉള്‍പ്പെട്ടതായി പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് അറിയുന്നത്.