ശാസ്താംകോട്ട:ദാരിദ്ര്യ ലഘുകരണത്തിന് പ്രാധാന്യം നൽകി 2025-26 സാമ്പത്തിക വർഷത്തിലെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് പി.പുഷ്പകുമാരി അവതരിപ്പിച്ചു.പൊതുജന ആരോഗ്യം,പട്ടികജാതി ക്ഷേമം,ഭവന നിർമാണം,സാമൂഹ്യ ക്ഷേമം തുടങ്ങിയ മേഖലകൾക്ക് മുൻതൂക്കം നൽകിയുള്ള പദ്ധതികൾ ബജറ്റിൽ വിഭാവനം ചെയ്തിട്ടുണ്ട്.21,87328 രൂപ വരവും 25,08,87328 ചിലവും 13,00,000 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റിൽ ഭവന നിർമാണ മേഖലയിൽ 15.95 കോടി രൂപയും പൊതുജന ആരോഗ്യ മേഖലയിൽ 1.96 കോടി രൂപയും, പട്ടികജാതി ക്ഷേമത്തിന് 1.3 കോടി രൂപയും,സാമൂഹ്യക്ഷേമ മേഖലയിൽ 1.18 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
കൃഷി, പൊതുമരാമത്ത്,പൊതുവിദ്യാഭ്യാസം, യുവജന ക്ഷേമം,കലാസംസ്കാരികം, കുടിവെള്ളവും ശുചിത്വവും തുടങ്ങിയ മേഖലകൾക്ക് പുറമെ തൊഴിലും തൊഴിൽ സൗകര്യങ്ങളും ഒരുക്കൽ,പ്രകൃതി ക്ഷോഭം മൂലമുള്ള ദുരിതാശ്വാസം,മണ്ണ് ജല സംരക്ഷണം,ക്ഷീരവികസനം,മൃഗ സംരക്ഷണം,ഗ്രാമ വികസനത്തിനുള്ള പ്രത്യേക പരിപാടികൾ,പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ,ചെറുകിട ഗ്രാമീണ വ്യവസായം എന്നീ മേഖലകളിലും തുക വകയിരുത്തിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിനു മംഗലത്ത്,വർഗീസ് തരകൻ,ശ്രീജ എസ്.കെ,കെ.വത്സലകുമാരി,ആർ.ഗീതഡോ.സി.ഉണ്ണികൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി.രതീഷ്,ഷീജ.എസ്, കെ.സനിൽകുമാർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ.അൻസാർ ഷാഫി,പി.ഗീതാകുമാരി,
എൻ.പങ്കജാക്ഷൻ,വൈ.ഷാജഹാൻ, തുണ്ടിൽ നൗഷാദ്,രാജി രാമചന്ദ്രൻ,ശശികല.എസ്,ലത രവി,രാജി.ആർ,സെക്രട്ടറി കെ.ചന്ദ്രബാബു, എന്നിവർ പങ്കെടുത്തു.