കരുനാഗപ്പള്ളി. അന്യായമായ വ്യാപാര തൊഴിൽ നികുതി,ലൈസൻസ് ഫീസ് വർദ്ധനവിനെതിരെ,മീറ്റർ പലിശയെവെല്ലുന്ന തരത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വാങ്ങുന്ന പെനാൽറ്റിക്കെതിരെ,കട വാടകക്ക് 18 ശതമാനം ജി. എസ്.ടി.ഏർപെടുത്തിയതിനെതിരെ,ഉദ്യോഗസ്ഥപീഡനതിനെതിരെ,ഹൈവേ വികസനത്തിൻ്റെ പേരിൽ വ്യാപാരികളെയും,പൊതുജനങ്ങളെയും ബുദ്ധി മുട്ടിക്കുന്നതിനെതിരെ,പ്ലാസ്റ്റിക് ഉത്പാദന രംഗത്ത് തന്നെ നിരോധിക്കണം,പ്ലാസ്റ്റിക് ഇല്ലാത്ത വ്യാപാരികളെ യൂസർ ഫീസിൽ നിന്നും ഒഴിവാക്കണം,ഫുട് പാത്ത് വ്യാപാരികൾക്ക് സ്ഥലം കണ്ടെത്തി മുനിസിപ്പാലിറ്റി റോഡ് വക്കിൽ നിന്നും ഒഴിവാക്കണമെന്നും, ഓട്ടോ,ടാക്സി സ്റ്റാൻ്റുകൾ വീതി കുറഞ്ഞ റോഡിൽ നിന്നും ഒഴിവാക്കണമെന്നും തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ച് കേരളത്തിലെ ഒട്ട് മിക്ക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മുന്നിൽ ഇന്ന് (മാർച്ച് 1) രാവിലെ 10 മണി മുതൽ കരുനാഗപ്പള്ളി മുനിസിപ്പൽ ഓഫീസിന് മുന്നിൽ ആരംഭിക്കുന്ന പ്രതിഷേധ സത്യാഗ്രഹ ധർണ്ണ സമരത്തിൽ യുണൈറ്റഡ് മർച്ചൻസ് ചേമ്പർ (യുഎംസി) കരുനാഗപ്പള്ളി മുനിസിപ്പൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി വെസ്റ്റ് യൂണിറ്റ് പ്രസിഡൻ്റ് ജി.ബാബുകുട്ടൻപിള്ള അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന ട്രഷററും,കെഎസ്ആർടിസി യൂണിറ്റ് പ്രസിഡൻ്റുമായ നിജാംബഷി ഉത്ഘാടനം ചെയ്യും.കൊല്ലം ജില്ലാ സെക്രട്ടറിയും,കരുനാഗപ്പള്ളി നോർത്ത് യൂണിറ്റ് ജനറൽ സെക്രട്ടറി യുമായ എസ്.വിജയൻ സ്വാഗതവും കരുനാഗപ്പള്ളി ടൗൺ യൂണിറ്റ് ട്രഷറർ എം. അഹിനസ് നന്ദിയും പറയും.കൂടാതെ രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക രംഗത്തെ പ്രമുഖരും,ജില്ലാ ഭാരവാഹികളും അഭി സംബോധന ചെയ്ത് സംസാരിക്കും. ജി.ബാബുകുട്ടൻപിള്ള (കരുനാഗപ്പള്ളി മുനിസിപ്പൽ കമ്മിറ്റി ഇൻ – ചാർജ് & പ്രസിഡൻറ് കരുനാഗപ്പള്ളി വെസ്റ്റ് യൂണിറ്റ്)