കരുനാഗപ്പള്ളി. റെയിൽവേ സ്റ്റേഷനോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും 2കോടി ഉപയോഗിച്ചുള്ള
സ്റ്റേഷൻ നവീകരണം ഊർജിതപെടുത്തുവാനും, സമഗ്ര വികസന തടസം ഒഴിവാക്കാനും
കോവിഡ് കാലത്ത് നിർത്തലാക്കിയ തെക്കോട്ടുള്ള രാജ്യറാണി, മാഗ്ലൂർ,
ട്രെയിന്കളുടെ സ്റ്റോപ്പ് പുനസ്ഥാപിക്കാനും ചെന്നൈ മെയിൽ, കേരള
എക്സ്പ്രസ്സുകൾക്ക് സ്റ്റോപ്പ് അനുവദിക്കാനുമായി 15..3..25ശനി
രാവിലെ 9മണി മുതൽ പ്രതിഷേധ ധർണ്ണ റെയിൽവേ
സ്റ്റേഷൻ അങ്കണത്തിൽ നടക്കുമെന്ന് ചെയർമാൻ നജീബ് മണ്ണേൽ, ജനറൽ കൺവീനർ കെ കെ രവി എന്നിവര്‍ അറിയിച്ചു