കരുനാഗപ്പള്ളി. വടിവാൾ കൊണ്ട് കേക്ക് മുറിച്ച് ഗുണ്ടാ നേതാവിൻ്റെ ജന്മദിനാഘോഷം, കേസെടുത്ത് കരുനാഗപ്പള്ളി പോലീസ്.
ആയുധം കൈവെക്കുക, അന്യായമായി സംഘം ചേരുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. 24 വാർത്തയ്ക്ക് പിന്നാലെയാണ് പോലീസ് നടപടി
ഗുണ്ടാനേതാവായ എം എസ് നിതീഷിൻ്റെ ജന്മദിനാഘോഷത്തിൻ്റെ ദൃശ്യങ്ങളാണ് ഈ കണ്ടത്.കരുനാഗപ്പളളിയിലെ മെമ്മറീസ് ഹോട്ടലിലെ ജന്മദിനാഘോഷത്തിൽ
പങ്കെടുത്തവരിൽ, കാപ്പാ കേസ് പ്രതികളും, കൊലക്കേസ് പ്രതികളും ഉണ്ട്. 28 പേരാണ് പങ്കെടുത്തതെന്നാണ് പോലീസ് വിലയിരുത്തൽ. വടിവാൾ ഉപയോഗിച്ചുള്ള ഗൂണ്ടാ നേതാക്കളുടെ ജന്മദിനാഘോ ദ്യശ്യങ്ങൾ പുറത്തായിരുന്നു. ഇത് വാർത്തയാക്കിയതോടെയാണ് സംഭവത്തിൽ പോലീസ് കേസെടുത്തത്.
ഗൂണ്ടാ നേതാക്കളായ എം എസ് നിതീഷ്,
, തൻസീർ, ബിൻഷാദ്, എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതിയാക്കിയാണ് കേസ് .
കണ്ടാലറിയാവുന്ന 25 പേരും പ്രതിപ്പട്ടികയിൽ ഉണ്ട്.ആലപ്പുഴ, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘമാണ് കരുനാഗപ്പള്ളിയിൽ എത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. കേസെടുത്തതിന് പിന്നാലെ പ്രതികൾക്ക് എതിരെ പോലീസ് അന്വേഷണം തുടങ്ങി.
. Representational image by meta ai