ശാസ്താംകോട്ട :പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന നിരവധി ക്രിമിനൽകേസ്സ്കളിൽ പ്രതിയായ ശാസ്താംകോട്ട മനക്കര പീടികയിലയ്യത്ത് വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന അതുൽരാജിനെ ജില്ലയിൽ നിന്നും നാടുകടത്തി .
ശാസ്താംകോട്ട , ശൂരനാട് പോലീസ് സ്റ്റേഷൻ പരിധിയികളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 2021 ഒക്ടോബറിൽ ശാസ്താംകോട്ട വിജയാബാറിന് മുമ്പിൽ നിഷാദ് എന്നയാളെ തടഞ്ഞുനിർത്തി മാരകമായി ദേഹോപദ്രവം ഏൽപ്പിച്ചതിനും, 2022 ഫെബ്രുവരിയിൽ കോളേജ് വിദ്യാർത്ഥികളായ അലൻ, വിഷ്ണു മോഹൻ എന്നിവരെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചതിനും പ്രതിയുടെ കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തതിലുള്ള വിരോധം നിമിത്തം 2024 ഫെബ്രുവരിയിൽ ഷാൻ എന്നയാളെ ദേഹോപദ്രവം ഏൽപ്പിച്ചതിനും പള്ളിശ്ശേരിക്കൽ വെച്ച് ബൈക്ക് യാത്രകനായ സുജിത്തിനെ തടഞ്ഞുനിർത്തി ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചതു ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് അതുൽരാജ്. ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രദേശങ്ങളിൽ നിരന്തരം ക്രമസമാധാന ലംഘനം സൃഷ്ടിക്കുന്ന തരത്തിൽ പ്രവർത്തിച്ചതിന് ശാസ്താംകോട്ട സിഐ കെ.ബി മനോജ് കുമാർ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ എം സാബുമാത്യു മുഖാന്തരം തിരുവനന്തപുരം റേഞ്ച് ഡി ഐ ജിക്ക് സമർപ്പിച്ച റിപ്പോർട്ടിന്മേൽ കൊല്ലം ജില്ലയിൽ നിന്നും ഒരു വർഷക്കാലത്തേക്ക് പുറത്താക്കിക്കൊണ്ട് നടപടി സ്വീകരിച്ചു.
പ്രതിയുടെ തുടർനാളുകളിലുള്ള സഞ്ചാരങ്ങളും പ്രവർത്തനങ്ങളും പോലീസ് നിരീക്ഷണത്തിൽ ആയിരിക്കുമെന്നും വിലക്ക് ലംഘിചാൽ കർശന തുടർനടപടികൾ സ്വീകരിക്കുമെന്നും ശാസ്താംകോട്ട സി ഐ കെ.ബി മനോജ് കുമാർ അറിയിച്ചു.