കരുനാഗപ്പള്ളി.കൊല്ലം ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന സുപ്രധാനമായ ചങ്ങൻ കുളങ്ങര- വള്ളികുന്നം റോഡ് നിർമ്മാണത്തിന് നാല് കോടി രൂപ പൊതുമരാമത്ത് വിഭാഗംനോൺ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചതായി സി ആർ മഹേഷ് എംഎൽഎ അറിയിച്ചു. ഈ റോഡിന് 3.9 കിലോമീറ്റർ നീളം ആണ് ഉള്ളത്. പ്രദേശവാസികളുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് ഈ റോഡ് സംസ്ഥാന ഗവൺമെന്റിന്റെ നോൺ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. പൂർണ്ണമായും ബി എം ബി സി നിലവാരത്തിലാണ് റോഡ് നിർമ്മാണം നടത്തുന്നതെന്ന് സി ആർ മഹേഷ് എംഎൽഎ അറിയിച്ചു