ശൂരനാട് വടക്ക്. നാടിന്‍റെ ആത്മീയയാത്രയില്‍ അരനൂറ്റാണ്ടിലേറെയായി വഴിവിളക്കായ വലിയ കാട്ടുംപുറം കണ്‍വന്‍ഷന്‍ ആയിരക്കണക്കിന് വിശ്വാസികളെ ആകര്‍ഷിച്ച് മുന്നേറുന്നു. ഇന്ന് രാവിലെ 10ന് റവ. ബാബു ജോർജ് കോറെപ്പിസ്കോപ്പ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബ്രദർ ഫ്രാൻസിസ് അസീസി വചന ശുശ്രൂഷ നയിക്കും.
വൈകിട്ട് 6 ന് സന്ധ്യാനമസ്ക്കാരം തുടർന്ന് വചന ശുശ്രൂഷ, സമർപ്പണ പ്രാർത്ഥന
മാർച്ച് 1 ന് രാവിലെ 10ന് ഫാ. മാത്യു വർഗീസ് കോട്ടയം വചന ശുശ്രൂഷ നയിക്കും.
ഉച്ചയ്ക്ക് 2 30ന് കൊല്ലം ജില്ലാ മദ്യനിരോധന സമിതിയുടെ നേതൃത്വത്തിൽ ജില്ലാ സംഗമം ഡോ. മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്യും. വലിയ കാട്ടുംപുറം കൺവെൻഷന്റെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനത്തിന് ഏർപ്പെടുത്തിയ പുരസ്കാരം ഡോ. മറിയ ഉമ്മന് സമ്മാനിക്കും
വൈകിട്ട് 6 ന് സന്ധ്യാനമസ്കാരം തുടർന്ന് വചന ശുശ്രൂഷ, സമർപ്പണ പ്രാർത്ഥന.
മാർച്ച് 2 ന് രാവിലെ 10 ന് സാംമോൻ മണ്ണിക്കരോട്ട് വചന ശുശ്രൂഷ നയിക്കും തുടർന്ന് സ്നേഹവിരുന്ന് എന്നിവയോടെ കൺവെൻഷൻ സമാപിക്കും.