ശാസ്താംകോട്ട. പടിഞ്ഞാറേ കല്ലട: 19 ദിവസമായി സമരം ചെയ്യുന്ന ആശാപ്രവർത്തകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പടിഞ്ഞാറേ കല്ലട കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും ആശാവർക്കർമാരുടെ സമരം തകർക്കുന്നതിനെതിരെ NHM സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ ഉത്തരവ് പടിഞ്ഞാറേ കല്ലട ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കത്തിക്കുകയുണ്ടായി. ആശ പ്രവർത്തകരുടെ
ന്യായമായ അവകാശങ്ങൾ അംഗീകരിക്കാത്ത കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളുടെ നടപടിയെ യോഗം പ്രതിക്ഷേധിച്ചു. കോൺഗ്രസ് പടിഞ്ഞാറെ കല്ലട മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻ പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധയോഗം ഡിസിസി ജനറൽ സെക്രട്ടറി കല്ലട ഗിരീഷ് ഉദ്ഘാടനം ചെയ്തു. ജോൺ പോൾസ്റ്റഫ്, കുന്നിൽ ജയകുമാർ, ഗീവർഗീസ്, കാരാളി ഗിരീഷ്, ദിനകർ കോട്ടക്കുഴി, എൻ. ശിവാനന്ദൻ, അജിത് ചാപ്രയിൽ, അഗസ്റ്റിൻ, തൊണ്ടിക്കൽ ഗോപാലകൃഷ്ണൻ, അംബുജാക്ഷിയമ്മ, ഗീത, ഇന്ദിര എന്നിവർ പ്രസംഗിക്കുകയും പ്രകടനം കോൺഗ്രസ് നേതാക്കളായ രവീന്ദ്രൻ പിള്ള, ശിവരാമ പിള്ള, മഹിമ രവി, ഗോപാലകൃഷ്ണൻ പിള്ള അശോകൻ, ജോയ്, കല്ലട തുളസി,എ.കെ സലീബ്, ഗോപാലകൃഷ്ണൻ, ശശിധരൻ പിള്ള, ശ്രീധരൻ, ഗോമതി എന്നിവർ നേതൃത്വം നൽകി