ശൂരനാട്. മദ്യ നിരോധനസമിതി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാ പ്രതിനിധി സമ്മേളനം ശനിയാഴ്ച ( 01/03/2025) വൈകിട്ട് 2.30 ന് ശൂരനാട് വടക്ക് വലിയ കാട്ടുംപുറം കൺവെൻഷൻ നഗറിൽ
ഡോ. മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്യും.
കൊല്ലം ജില്ലാ മദ്യനിരോധന സമിതി പ്രസിഡൻറ് ഫാ. ആൻഡ്രൂസ് വർഗ്ഗീസ് തോമസ് അധ്യക്ഷത വഹിക്കും. സംസ്ഥാന മദ്യ നിരോധന സമിതി മഹിളാ വേദി പ്രസിഡന്റ് ഇയ്യച്ചേരി പത്മിനി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തും
സംസ്ഥാന മദ്യ നിരോധന സമിതി മഹിളാ വേദി സെക്രട്ടറി ലതാ കൈമൾ കരുമാടി, സ്വാമി തപസ്യാനന്ദൻ, ചീഫ് ഇമാം ഷെഫീക്ക് ബാഖവി ചടയമംഗലം, മദ്യനിരോധന സമിതി കൊല്ലം ജില്ലാ സെക്രട്ടറി കെ.ജി തോമസ് എന്നിവർ പ്രസംഗിക്കും.